ആയിരത്തിൽ പിഴച്ചു; സെറീനയ്ക്ക് തോൽവി

By Sooraj Surendran.13 05 2021

imran-azhar

 

 

റോം: ഇറ്റാലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സെറീന വില്യംസിന് തോല്‍വി. 1000 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട മത്സരത്തിലാണ് അര്‍ജന്റീനയുടെ നാദിയ പൊഡൊറോസ്‌ക സെറീനയെ അട്ടിമറിച്ചത്. സ്‌കോര്‍: 7-6 (6), 7-5.

 

23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് സെറീന വില്യംസ്. സെറീനയുടെ 149-ാം തോല്‍വിയാണ് നാദിയക്കെതിരെയുള്ളത്.

 

അതേസമയം ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്കയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

 

അമേരിക്കയുടെ ജെസ്സിക് പെഗുലയാണ് ഒസാക്കയെ തകര്‍ത്തത്. സ്‌കോര്‍: 7-6 (2), 6-2.

 

OTHER SECTIONS