കല്യാണ്‍ ചൗബേ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍

By priya.02 09 2022

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവുമായ കല്യാണ്‍ ചൗബേയെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ചൗബേ അ്ധ്യക്ഷനായത്.ചൗബേയുടെ പാനലിലെ 14 അംഗങ്ങളെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി നേരത്തേ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.


കല്യാണ്‍ ചൗബേ 33-1 ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കല്യാണ്‍ ചൗബേയെ 33 സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ പിന്തുണച്ചു. വൈസ് പ്രസിഡന്റായി കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ എന്‍.എ. ഹാരിസിനെ തെരഞ്ഞെടുത്തു. ഒരു മുന്‍ ദേശീയ താരം ആദ്യമായാണ് എഐഎഫ്എഫ് അധ്യക്ഷനാകുന്നത്.

 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയോടും തോറ്റു. ഗുജറാത്ത് ഫുട്‌ബോള്‍ അസോസിയേഷനും അരുണാചല്‍ പ്രദേശ് ഫുട്‌ബോള്‍ അസോസിയേഷനുമാണ് നാമനിര്‍ദേശപത്രിക നല്‍കാന്‍ ചൗബേയെ പിന്തുണച്ചത്.

 

OTHER SECTIONS