കാര്യവട്ടം സ്റ്റേഡിയം പഴയതു പോലെയാക്കാൻ 50 ലക്ഷം രൂപ വരെ ചെലവാക്കണം; കെസിഎ ചെലവാക്കിയാലും അവർ പണം തരില്ല

By സൂരജ് സുരേന്ദ്രൻ .15 03 2021

imran-azhar

 

 

സംസ്ഥാനത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഏക ക്രിക്കറ്റ് സ്റ്റേഡിയമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയം. ആർമി റിക്രൂട്മെന്റ് റാലിക്ക് പിന്നാലെ സ്റ്റേഡിയം നശിക്കുന്ന അവസ്ഥയിലാണ്. ആവശ്യമുള്ള ജോലിക്കാർ പോലും അവിടെ ഇല്ല. ഇനി സ്റ്റേഡിയം പഴയതു പോലെയാക്കാൻ 30 മുതൽ 50 ലക്ഷം രൂപ വരെ ചെലവാക്കണം.

 

അത് കെസിഎ ചെലവാക്കിയാലും അവർ പണം തരില്ല. അങ്ങനെ തരാനുള്ള പണം 2 കോടി രൂപയാകും.കേരള ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ ശ്രീജിത്ത് നായർ പറയുന്നു. ഐഎൽഎഫ്എസ് (ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫൈനാൻഷ്യൽ സർവീസസ്) ആണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം.

 

സ്റ്റേഡിയം ആർമി റിക്രൂട്ട്മെൻ്റിനു വാടകയ്ക്ക് നൽകിയതെന്നും ഐഎൽഎഫ്എസുമായുള്ള കരാറിൽ നിന്ന് കെസിഎ പിന്മാറിയെന്നും സെക്രട്ടറി ശ്രീജിത്ത് നായർ 24നോട് പ്രതികരിച്ചു.

 

പരിപാടികൾക്ക് സ്റ്റേദിയം വിട്ടുകൊടുക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടത്തിൻ്റെ കണക്ക് കെസിഎ ഐഎൽഎഫ്എസിന് നൽകിയാലും കണക്കിൽ കൂട്ടിക്കോളാൻ അവർ പറയുമെന്നാണ് ശ്രീജിത്ത് നായർ പറയുന്നത്.

 

ഒരു വർഷത്തിൽ 180 ദിവസം മാത്രമാണ് കെസിഎയ്ക്ക് സ്റ്റേഡിയം ഉപയോഗിക്കാൻ അനുമതിയുള്ളത്. ടർഫും മറ്റും സംരക്ഷിച്ച് നിർത്തുന്നതിന് ഒരു മാസം 8 ലക്ഷം രൂപയാണ് കെസിഎയ്ക്ക് ചിലവ് വരുന്നത്.

 

OTHER SECTIONS