കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ !

By Sooraj Surendran .10 06 2020

imran-azhar

 

 

കൊച്ചി: കേരളം ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. ആഗോളതലത്തിൽ വരെ വളരെ മികച്ച ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നതായി വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്തകളും, അഭ്യൂഹങ്ങളും തിരുത്തിക്കൊണ്ടാണ് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു പ്രദേശത്തിന്റെ മാത്രം പേരിൽ മാത്രം ഒതുങ്ങിക്കൂടാൻ താത്പര്യപ്പെടുന്നില്ലെന്നും കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ക്ലബ്ബ് അറിയിച്ചു. സംസ്ഥാനത്തെ സൗകര്യമുള്ള മൈതാനങ്ങൾ കണ്ടെത്തുമെന്നും അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് വരാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ക്ലബ് വ്യക്തമാക്കി. ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോടേക്ക് മാറില്ലെന്നും, എന്നാൽ അവിടെ മത്സരങ്ങൾ നടക്കുമെന്നും ക്ലബ് സ്ഥിരീകരിച്ചു. കേരളത്തിന്റെ ഫുട്ബാൾ വികാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

 

OTHER SECTIONS