ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബയേൺ മ്യൂണിക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീം

By Sooraj Surendran.07 05 2021

imran-azhar

 

 

മാഡ്രിഡ്: ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായികരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിന്റെ മികച്ച ടീമിനുള്ള പുരസ്‌കാരം ബയേൺ മ്യൂണിക്ക് സ്വന്തമാക്കി.

 

ജർമൻ ഫുട്ബോൾ ക്ലബ്ബാണ് ബയേൺ മ്യൂണിക്ക്. വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്ക മികച്ച വനിതാ കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടെന്നീസ് താരം സ്പെയിനിന്റെ റാഫേൽ നദാൽ ഏറ്റവും മികച്ച പുരുഷ കായിക താരമായി.

 

സമഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗ് അർഹയായി.

 

സ്പെയിനിലെ സെവിയ്യയിൽ ഓൺലൈനായാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

 

ഈ വർഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കിയപ്പോൾ മികച്ച സ്പോർട്ടിംഗ് ഇൻസ്പിരേഷനൽ താരത്തിനുള്ള പുരസ്കാരം ലിവർപൂൾ താരം മൊഹമ്മദ് സലാ സ്വന്തമാക്കി.

 

OTHER SECTIONS