ചെല്‍സിയെ അട്ടിമറിച്ച് എഫ്എ കപ്പ്കിരീടത്തിൽ മുത്തമിട്ട് ലെസ്റ്റര്‍ സിറ്റി

By Sooraj Surendran.16 05 2021

imran-azhar

 

 

ലണ്ടൻ: എഫ്എ കപ്പിൽ കരുത്തരായ ചെല്‍സിയെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി കിരീടത്തിൽ മുത്തമിട്ടു. എതിരില്ലാത്ത ഏക ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം.

 

വെംബ്ലിയില്‍ ഇരുപതിനായിരത്തിലധികം സാക്ഷ്യം വഹിച്ച മത്സരം ആദ്യ മിനിറ്റ് മുതൽ ചടുലതയോടെയാണ് തുടങ്ങിയത്. ഇരു ടീമുകളും ഫൈനലിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് അക്രമണശൈലിയിലാണ് കളിച്ചത്.

 

മത്സരത്തിന്റെ 63-ാം മിനിറ്റിലായിരുന്നു ചെൽസിക്ക് പ്രഹരമേൽപ്പിച്ച് കൊണ്ട് ലെസ്റ്റര്‍ സിറ്റിയുടെ വിജയ ഗോൾ പിറന്നത്.

 

63-ാം മിനിറ്റിലായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ കിരീടം നിര്‍ണയിച്ച ഗോള്‍ പിറന്നത്. യൂറി ടൈലമന്‍സ് 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് കെപയെ മറികടന്ന് ഗോള്‍വലയുടെ ടോപ് കോര്‍ണറില്‍ പതിച്ചു.

 

ചെൽസിയുടെ പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു യൂറി ടൈലമന്‍സിന്റെ ഗോൾ നേട്ടം.

 

2016-ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് ശേഷം ലെസ്റ്ററിന്റെ ആദ്യ കിരീടമാണിത്.

 

OTHER SECTIONS