ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടന് പോൾ പൊസിഷൻ

By sisira.09 05 2021

imran-azhar

 

 

ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടന് പോൾ പൊസിഷൻ. ഹാമിൽട്ടൺ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റപ്പനെ പിന്നിലാക്കിയാണ് പോൾ പൊസിഷനിൽ എത്തിയത്.

 

ഫോർമുല വണ്ണിൽ ഹാമിൽട്ടന്റെ നൂറാം പോൾ പൊസിഷനാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഹാമിൽട്ടൺ.

 

രണ്ടാം സ്ഥാനത്തുള്ള മൈൽക്കൽ ഷുമാക്കർ 68 തവണയാണ് പോൾ പൊസിഷനിൽ എത്തിയത്. മെഴ്‌സിഡസ് താരമായ ഹാമിൽട്ടൺ നേരിയ വ്യത്യാസത്തിനാണ് വെർസ്റ്റപ്പനെ മറികടന്നത്. വാൾട്ടെറി ബോട്ടാസ് ചാൾസ് ലെക്ലാർക്ക് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

OTHER SECTIONS