ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പ് സ്വന്തമാക്കി ലിവര്‍പൂള്‍

By Priya.18 05 2022

imran-azhar

ലണ്ടന്‍:ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ലിവര്‍പൂള്‍.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ ചെല്‍സിക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്യുയേറ്റ പന്ത് വലയിലെത്തിച്ചതോടെ ലിവര്‍പൂളിന് വിജയപ്രതീക്ഷയായി.

 

 

ലിവര്‍പൂളിന്റെ സാദിയോ മാനെ എടുത്ത അഞ്ചാം കിക്ക് ചെല്‍സിയുടെ ഗോള്‍കീപ്പര്‍ എഡ്വേഡ് മെന്‍ഡി സേവ് ചെയ്തു.ചെല്‍സിയുടെ മേസന്‍ മൗണ്ട് എടുത്ത ഏഴാം കിക്ക് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കര്‍ സേവ് ചെയ്തു. അടുത്ത കിക്ക് ഗ്രീക്ക് താരം കോസ്റ്റാസ് സിമികാസ് വലയിലെത്തിലെത്തിച്ചതോടെ ലിവര്‍പൂള്‍ ജേതാക്കളായി.

 

OTHER SECTIONS