ഒടുവില്‍ ധോണി 'സസ്പെന്‍സ്' പൊളിച്ചു; 'ഞെട്ടിപ്പിക്കുന്ന' വെളിപ്പെടുത്തല്‍!

By priya.25 09 2022

imran-azhar

 

മുംബൈ: വാര്‍ത്താ സമ്മേളനം നടത്തി പ്രധാനപ്പെട്ടൊരു വാര്‍ത്ത പുറത്തുവിടുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.ഒടുവില്‍ ആ വാര്‍ത്ത വന്നു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പുതിയ ബിസ്‌കറ്റാണ് ധോണി അവതരിപ്പിച്ചത്.


ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കളി നിര്‍ത്തുമോയെന്ന ആശങ്കയുമായെത്തിയ ആരാധകര്‍ക്കും ഇതോടെ ആശ്വാസമായി. 2014ലാണ് എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

3 കൊല്ലത്തിന് ശേഷം 2017ല്‍ താരം ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു. 2020 ഓഗസ്റ്റ് 15ന് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.എന്നാല്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുത്ത് ചെന്നൈ നായകനായി.

 

 

OTHER SECTIONS