മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ പ്രണോയ് ഫൈനലില്‍; സിന്ധു പുറത്ത്

By Priya .28 05 2023

imran-azhar

 


ന്യൂഡല്‍ഹി: മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയ് ഫൈനലില്‍ കടന്നു. ശനിയാഴ്ച നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ അഡിനാറ്റ പിന്മാറിയതോടെയാണ് പ്രണോയ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചത്.

 

ഇടത് കാല്‍മുട്ടിനേറ്റ പരിക്ക് മൂലം പുറത്തു പോകുമ്പോള്‍ അഡിനാറ്റ 19-17ന് ആദ്യ ഗെയിമില്‍ ലീഡ് ചെയ്യുകയായിരുന്നു. ചൈനയുടെ വെങ് ഹോങ് യാങ്ങും ചൈനീസ് തായ്‌പേയിയുടെ ലിന്‍ ചുന്‍-യിയും തമ്മിലുള്ള മറ്റൊരു സെമിഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് പ്രണോയ് ഫൈനലില്‍ നേരിടുക.

 

കഴിഞ്ഞ വര്‍ഷം സ്വിസ് ഓപ്പണില്‍ രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷമുള്ള പ്രണോയിയുടെ സീസണിലെ ആദ്യ ഫൈനലാണിത്.മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധുവിന് ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞില്ല. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക ടുന്‍ജംഗിനോട് 14-21,17-21 എന്ന സ്‌കോറിന് തോറ്റ സിന്ധു സെമിയില്‍ പുറത്താവുകയായിരുന്നു.

 

 

OTHER SECTIONS