ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് കോവിഡ്

By Sooraj Surendran.05 05 2021

imran-azhar

 

 

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ ബാറ്റിംഗ് പരിശീലകനായ മൈക്ക് ഹസിക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

അതേസമയം ഐപിഎലിൽ കളിക്കുന്ന മറ്റ് ഓസ്ട്രേലിയൻ താരങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും ചേർന്ന് മാൽദീവ്സിലേക്കും ശ്രീലങ്കയിലേക്കും മറ്റും. മൈക്ക് ഹസി ഇന്ത്യയിൽ തന്നെ തുടരും.

 

ഡൽഹിയിലെ ടീം ഹോട്ടലിൽ നിലവിൽ ഐസൊലേഷനിൽ തുടരുകയാണ് താരം. അതേസമയം കൂടുതൽ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ നിർത്തിവെച്ചിരിക്കുകയാണ്.

 

ഇതേ തുടർന്ന് ബിസിസിഐക്ക് നഷ്ടം 2000 കോടി രൂപയിൽ അധികമാണെന്നാണ് റിപ്പോർട്ട്.

 

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു.

 

പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

 

OTHER SECTIONS