By Lekshmi.30 11 2022
തൃശൂർ: ലോകകപ്പിലെ നിർണായക മത്സരത്തിന് മുന്നോടിയായി അർജൻറീന ഫുട്ബാൾ താരം ലയണൽ മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട്.മുൻ നഗരസഭാ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ. മണികണ്ഠനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.
പാൽപായസം പോലെ മധുരിക്കുന്ന വിജയം അർജന്റീനക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നതായി അദേഹം പറഞ്ഞു.500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിർണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠൻ പറഞ്ഞു.