ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

By Aswany mohan k.20 05 2021

imran-azhar

 

 

 

ചണ്ഡീഗഢ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു.

 

നിലവിൽ ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഭാര്യ നിര്‍മല്‍ കൗര്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

 

വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിര്‍മല്‍ കൗര്‍ വ്യക്തമാക്കി. മില്‍ഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS