ഹൃദയഭാരമേന്തി ചാനു പുറത്ത്; വെയിറ്റ് ലിഫ്‌റ്റിംങിനിടെ പരിക്കേറ്റു

By Hiba .01 10 2023

imran-azhar

 


ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയിരുന്നു മീരാബായ് ചാനു. രാജ്യത്തിൻറെ നഷ്ട്ട സ്വപ്നം ഹൃദയത്തിലേന്തിയായിരുന്നു ശനിയാഴ്ച്ച ചാനു പരിക്കേറ്റു മടങ്ങിയത്.

 

 

വനിതകളുടെ 49 കിലോഗ്രാം വെയിറ്റ് ലിഫ്‌റ്റിംങിനിടയിലായിരുന്നു ചാനു വീണു പോയത്. ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ ചാനുവിന് ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

 

 

മെഡൽ പ്രതീക്ഷയായിരുന്ന ചാനുവിന്റെ വീഴ്ച രാജ്യത്തിന് സങ്കടാചനകമാണെങ്കിലും ടെന്നീസ്, സ്ക്വാഷ് കോർട്ടുകളിൽ നിന്ന് ഇന്ത്യയുടെ പേര് ഉച്ചത്തിൽ മുഴങ്ങി.

 

രോഹൻ ബൊപ്പണ്ണ, ഋതുജ ഭോസലെ സഖ്യത്തിനും, പുരുഷ സ്ക്വാഷ് ഫൈനലിൽ പാകിസ്ഥാനെ തോല്പിച്ച് ഇന്ത്യൻ ടീമിനും സ്വർണം ലഭിച്ചു.

 

OTHER SECTIONS