പ്രസിഡന്റ് സ്ഥാനം തെറിച്ചു, മുഹമ്മദ് അസറുദ്ദീനെ പുറത്താക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍

By Sooraj Surendran.17 06 2021

imran-azhar

 

 

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍.

 

അസറുദീൻ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

 

ദുബായിലെ ടിടെന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു ക്ലബിന്റെ മാര്‍ഗനിര്‍ദേശകൻ അസറുദീൻ ആണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

 

പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍അസറുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല അസോസിയേഷനിലെ മറ്റംഗങ്ങള്‍.

 

അസറുദീനെ അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

 

OTHER SECTIONS