ഐ.പി.എൽ പ്രവചനവുമായി മൈക്കൽ വോൺ, പരക്കെ ട്രോളുകൾ

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azhar

 

ലണ്ടൻ : ഇക്കൊല്ലത്തെ ഐ.പി.എൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കൽ വോൺ.

 

മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടുമെന്നാണ് വോണിന്റെ പ്രവചനം. മുംബൈ ഇന്ത്യൻസിനു കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ട്രോഫി ലഭിക്കുമെന്നും വോൺ പറഞ്ഞു.

 

തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വോൺ ഈ പ്രവചനം നടത്തിയത്.

 

മുമ്പ് പലതവണ ഇത്തരത്തിലുള്ള പ്രവചനങ്ങൾ വോൺ നടത്തിയിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ പ്രവചനങ്ങൾ തെറ്റിപ്പോയിരുന്നു. അതുകൊണ്ട് തന്നെ, ട്വീറ്റിനു മറുപടിയായി ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്.

 

 

 

 

OTHER SECTIONS