ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം; മുരളി ശ്രീശങ്കറിന് വെള്ളി

By Web Desk.01 10 2023

imran-azhar

 

 


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേട്ടം സ്വന്തമാക്കി മലയാളി താരം മുരളി ശ്രീശങ്കര്‍. ലോങ്ജമ്പില്‍ 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ നേട്ടം കൊയ്തത്. 8.22 മീറ്റര്‍ ദൂരം ചാടി ചൈനയുടെ വാങ് ജിയാനന്‍ സ്വര്‍ണം നേടി.

 

മുരളി ശ്രീശങ്കറിന്റെ ആദ്യ ശ്രമം പരാജയമായെങ്കിലും രണ്ടാം ശ്രമത്തില്‍ ശ്രീശങ്കര്‍ തിരിച്ചുവന്നു. 7.87 മീറ്റര്‍ രണ്ടാം ശ്രമത്തില്‍ ചാടി.

 

മൂന്നാം ശ്രമം എട്ട് മീറ്റര്‍ കടന്നു. നാലാം ശ്രമം 8.19 പിന്നിട്ട് വെള്ളി നേട്ടത്തിലേക്ക് കടന്നു.

 

അഞ്ചാം ശ്രമം ഫൗളായി. അവസാന ശ്രമത്തിലും ചൈനീസ് താരത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ശ്രീശങ്കര്‍ രണ്ടാമതായത്.

 

 

OTHER SECTIONS