ശസ്ത്രക്രിയ വിജയം, ബിസിസിഐക്ക് നന്ദി അറിയിച്ച് ടി നടരാജൻ

By Sooraj Surendran.27 04 2021

imran-azhar

 

 

ന്യൂ ഡൽഹി: പരിക്ക് മൂലം ഐപിഎല്ലിൽ നിന്നും പുറത്തായ ഹൈദരാബാദ് താരം ടി നടരാജന്റെ ശസ്ത്രക്രിയ വിജയകരം. ശസ്ത്രക്രിയ പൂർത്തിയായ ശേഷം നടരാജൻ ബിസിസിഐക്ക് നന്ദി അറിയിച്ചു.

 

ചെന്നൈയ്ക്കെതിരായ മത്സരത്തിലാണ് നടരാജന്‍ അവസാനമായി കളിച്ചത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായത്.

 

"സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുന്നതില്‍ സങ്കടമുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ കളിച്ചു. പിന്നാലെ ഇന്ത്യക്കായും. അതിനാല്‍ ഈ സീസണില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.നിര്‍ഭാഗ്യം കൊണ്ട് കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാകണം, സീസണ്‍ നഷ്ടമാകും" ശസ്ത്രക്രിയക്ക് മുൻപ് നടരാജൻ ട്വിറ്ററിൽ കുറിച്ചിരുന്നു.

 

എല്ലാ മത്സരങ്ങളിലും ഹൈദരാബാദിന് ജയിക്കാനാകട്ടെയെന്നും താരം ട്വിറ്ററിൽ കുറിച്ചിരുന്നു.

 

OTHER SECTIONS