ശ്രീലങ്കയ്ക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു; സഞ്ജു ഇടം നേടിയില്ല

By Web Desk.20 07 2021

imran-azhar

 


കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ശ്രീലങ്കയില്‍ ഒരു മാറ്റമാണുള്ളത്. ഉദാനയ്ക്ക് പകരം രജിത ടീമില്‍ ഇടം നേടി. പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനില്‍ ഇടം നേടിയില്ല.

 

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്

 

ശ്രീലങ്കന്‍ ടീം: ആവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പര്‍), ഭാനുക രജപക്ഷ, ധനഞ്ജയ ഡിസില്‍വ, ചരിത് അസാലങ്ക, ദസൂണ്‍ ഷാനക (ക്യാപ്റ്റന്‍), വാനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, കസൂണ്‍ രജിത, ദുഷ്മന്ത ചമീര, ഇഷാന്‍ ജയരത്നെ

 

 

 

 

 

OTHER SECTIONS