യൂറോ കപ്പ്: ഡച്ച് പടയുടെ വിജയത്തുടക്കം

By sisira.14 06 2021

imran-azhar

 

 

 

ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ നെതര്‍ലന്‍ഡ്‌സിന് വിജയം. ഗ്രൂപ്പ് സിയില്‍ ഉക്രയ്‌നിനെതിരായ മത്സരത്തില്‍ 3-2നായിരുന്നു ഡച്ച് പടയുടെ ജയം.

 

ജിയോജിന്യോ വെനാല്‍ഡം, വൗട്ട് വെഖോസ്റ്റ്, ഡെന്‍സല്‍ ഡംഫ്രീസ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേടിയത്. ഉക്രെയ്‌നിനായി ഗോളുകള്‍ നേടിയത് ആന്ദ്രേ യമൊലെങ്കോ, റോമന്‍ യാറേചുക് എന്നിവരാണ്.

 

ആദ്യ പകുതിയില്‍ ഇരുടീമുകളും മനോഹരമായി കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. വെനാല്‍ഡം, മെംഫിസ് ഡിപെ, വെഖോസ്റ്റ്, ഡംഫ്രീസ് എന്നിവര്‍ നിരന്തരം ഉക്രെയ്ന്‍ ഗോള്‍ മുഖത്ത് ഭീഷണി മുഴക്കി.

 

മറുവശത്ത് ഉക്രെയ്‌നാവട്ടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെതര്‍ലന്‍ഡ്‌സിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു. എങ്കിലും അക്കൗണ്ട് തുറക്കാന്‍ ഇരുവര്‍ക്കുമായില്ല.

 

രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്‌സ് രണ്ട് ഗോളിന്റെ ആധികാരിക ലീഡ് നേടി. ആദ്യ ഗോള്‍ 52-ആം മിനിറ്റിലായിരുന്നു.


വലതു വിംഗില്‍ നിന്ന് ഡംഫ്രീസിന്റെ ക്രോസില്‍ ഉക്രൈന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും ഓടിയടുത്ത വെനാള്‍ഡം ഗോള്‍വല കുലുക്കി.

 

ആറ് മിനിറ്റുകള്‍ക്കകം ഹോളണ്ട് ലീഡ് രണ്ടാക്കി ഉയര്‍ത്തി. വെഖോസ്റ്റിന്റെ ഷോട്ട് കീപ്പറേയും മറികട് പോസ്റ്റിലേക്ക്.

 

മത്സരം അനായാസം നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്ന് കരുതിയിരിക്കെയാണ് 75-ാം മിനിറ്റില്‍ യമൊലെങ്കോയുടെ തകര്‍പ്പന്‍ ഗോള്‍ വന്നത്.

 

ബോക്‌സിന് പുറത്ത് താരം തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. നാല് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍.

 

ഇത്തവണ ഫ്രീകിക്കില്‍ തലവച്ച് യാറേചുക് ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ ഡംഫ്രീസ് മറ്റൊരു ഹെഡ്ഡറിലൂടെ നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചു.

 

ഇന്ന് ഗ്രൂപ്പ് ഡിയില്‍ 6.30ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ പോളണ്ട്- സ്ലോവാക്യ മത്സരം നാളെയാണ്. രാത്രി 12.30ന് സ്‌പെയന്‍- സ്വീഡന്‍ മത്സരമുണ്ട്.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാംകൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS