നെയ്മര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

By Priya.22 06 2022

imran-azhar

ബ്രസീലിയന്‍ താരം നെയ്മര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം താഴെയിറക്കിയത്.പിന്നീട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നെയ്മര്‍ യാത്ര തുടര്‍ന്നത്. വിമാനത്തില്‍ നെയ്മര്‍ക്കൊപ്പം സഹോദരി റഫേല്ല സാന്റോസ്, പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡി എന്നിവരും ഉണ്ടായിരുന്നു.

 

 

വധിക്കാലം ആഘോഷിച്ച ശേഷം ബാര്‍ബഡോസില്‍ തിരികെയെത്തിയതാണ് നെയ്മര്‍. ബാര്‍ബഡോസില്‍ നിന്ന് ജന്മനാടായ ബ്രസീലിലെ സാവോ പോളോയിലേക്കായിരുന്നു യാത്ര. ഇതിനിടെയാണ് വിന്‍ഡ്ഷീല്‍ഡില്‍ തകരാറ് കണ്ടെത്തിയത്. തുടര്‍ന്ന് ബോവ വിസ്റ്റ എന്ന സ്ഥലത്ത് വിമാനം ഇറക്കുകയായിരുന്നു.

 

 

 

 

OTHER SECTIONS