നാല് മണിക്കൂർ പതിനൊന്ന് മിനിറ്റ്, ഫൈനലിനെ വെല്ലും ഈ സെമി; നൊവാക് ദ്യോകോവിച്ച് ഫൈനലിൽ

By Sooraj Surendran.12 06 2021

imran-azhar

 

 

പാരിസ്: ഒരു സെമി ഫൈനലിന് ഇത്രയേറേ പ്രാധാന്യം നൽകേണ്ടതുണ്ടോ? എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബാലികേറാമലയെന്ന് ആരാധകർ വിധിയെഴുതിയ ആ ലക്ഷ്യം ഒരിക്കൽ കൂടി മറികടന്നിരിക്കുകയാണ് നൊവാക് ദ്യോകോവിച്ച്.

 

നാല് മണിക്കൂറും, പതിനൊന്ന് മിനിറ്റും നീണ്ടു നിന്ന ആവേശോജ്വല പോരാട്ടത്തിനൊടുവിൽ ആരാധകർക്ക് ലഭിച്ചത് ഫൈനലിനെ വെല്ലുന്ന അത്യുഗ്രൻ സെമി ഫൈനൽ.

 

സ്‌കോര്‍: 3-6, 6-3. 7-6 (4), 6-2. ജയത്തോടെ ഒന്നാം സീഡായ ദ്യോകോവിച്ച് റൊളാണ്ട് ഗാരോസില്‍ പതിമൂന്ന് കിരീടം നേടിയ നദാലിനെ രണ്ട് തവണ തോല്‍പിക്കുന്ന ആദ്യ താരമെന്ന നേട്ടം കൂടി തന്റെ പേരിൽ കുറിച്ചു.

 

2016ൽ നദാൽ പരിക്ക് മൂലം പിന്മാറിയതോടെയാണ് ദ്യോകോവിച്ച് ആദ്യമായി ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്.

 

"ഓരോ തവണ നദാലിനെതിരേ കോര്‍ട്ടിലിറങ്ങുമ്പോഴും ജയിക്കുക എന്നാല്‍ ഒരു എവറസ്റ്റ് കീഴടക്കുന്നതിന് തുല്ല്യമാണെന്ന ചിന്തയുണ്ടാകും നമുക്ക്"- സെമി വിജയത്തിന് ശേഷം ദ്യോകോവിച്ച് പറഞ്ഞു.

 

ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസാണ് ഫൈനലില്‍ ദ്യോകോവിച്ചിന്റെ എതിരാളി.

 

OTHER SECTIONS