പുനല്ലൂരില്‍ ദേശീയ പാതയിലുണ്ടായ വാഹനപകടത്തില്‍ മരിച്ച അതിവേഗ ഓട്ടക്കാരന് ഓംകാര്‍ നാഥിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കായിക ലോകം. വ്യാഴ്യാഴ്ച പുലര്‍ച്ചെ കൊല്ലം-തിരുമംഗലം ദേശീയപാതയിലായിരുന്നു സംഭവം.
ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ഫൈനലില്‍ നിരാശ. ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പറായ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോട് പരാജയപ്പെട്ടു.
ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ രണ്ട് തവണ തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ ജാനിക് സിന്നര്‍ ഇറ്റലിയെ ഫൈനലിലെത്തിച്ചത്.1976ല്‍ ആദ്യമായി ട്രോഫി നേടിയ ഇറ്റലി ഞായറാഴ്ച 28 തവണ ജേതാക്കളായ ഓസ്ട്രേലിയയെയാണ് നേരിടുന്നത്.
ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് ഓട്ടക്കാരൻ ഓസ്കർ പിസ്റ്റോ റിയസിന് പരോൾ. കാമുകിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.
കേരള-ക്യൂബ താരങ്ങള്‍ തമ്മിലുള്ള പ്രഥമ ചെ ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്.പ്രഗ്നാനന്ദയ്ക്കു കേരള സര്‍ക്കാരിന്റെ പാരിതോഷികം.
മലയാളി ബാഡ്മിന്റൺ താരം എച് എസ് പ്രണോയ് ചൈന മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. ചൈന മാസ്റ്റേഴ്സിൽ പുരുഷ സിംഗിൾസിലെ ഋ16-ൽ മാഗ്നസ് ജോഹന്നാസനെ ആണ് പ്രണോയ് തോല്പിച്ചത്.
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിന് ചൊവ്വാഴ്ച സാത്വിക്സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ജനുവരിയിൽ രാജ്യാന്തര കായിക സമ്മേളനം തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടത്തും. കായിക രംഗത്തെ വികസനവും സംരംഭക സാധ്യതകളും ചർച്ച ചെയ്യുക എന്നതാണ് ഉദ്ദേശം.
ദേശീയ ഗെയിംസിൽ മികവുതെളീക്കാൻ കഴിയാതെ കേരളം. ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം വ്യാഴാഴ്ച മൂന്ന് മെഡൽമാത്രമാണ് കേരളത്തിന് ലഭിച്ചത്. ഇതോടെ 11 സ്വർണവും 15 വെള്ളിയും 15 വെങ്കലവുമായി 41 മെഡലോടെ എട്ടാംസ്ഥാനത്താണ് കേരളം.
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച നടന്ന ക്രോസ്കണ്ട്രി റിലെ മത്സരത്തിലാണ് ചൈന സ്വര്‍ണം നേടിയത്. ജപ്പാന് വെള്ളിയും കസാക്കിസ്ഥാന്‍ വെങ്കലവും സ്വന്തമാക്കി.