ക്രിക്കറ്റ് താരം പീയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

By Web Desk.10 05 2021

imran-azhar

 


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. പിയൂഷ് ചൗള തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

 

ഐപിഎല്‍ 13 ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ചൗള. 14 ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ 2.40 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ചൗളയെ സ്വന്തമാക്കിയത്.

 

ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ചേതന്‍ സാകരിയയുടെ പിതാവും കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായി മരിച്ചിരുന്നു.

 

 

 

OTHER SECTIONS