ശ്രീലങ്കൻ പര്യടനം; രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകൻ?

By Sooraj Surendran.20 05 2021

imran-azhar

 

 

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ (ദേശിയ ക്രിക്കറ്റ് അക്കാദമി) തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ട്.

 

ജൂലൈ പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

 

ജൂലൈ 13,16,19 എന്നീ ദിവസങ്ങളിൽ മൂന്ന് ഏകദിനങ്ങളും ജൂലൈ 22 മുതൽ 27 വരെയാണ് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും.

 

"പരിശീലകരെല്ലാവരും ഇംഗ്ലണ്ടിലായിരുക്കും ഈ സാഹചര്യത്തിൽ യുവ നിര രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലായിരിക്കുന്നതാണ് നല്ലത്, ദ്രാവിഡ് ഇന്ത്യ എ ടീമിലെ ഒട്ടുമിക്ക എല്ലാ താരങ്ങളോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദ്രാവിഡിനൊപ്പം യുവ താരങ്ങൾ പങ്കുവെക്കുന്ന ബന്ധവും ഗുണകരമാകും" ബിസിസിഐ പ്രതിനിധി പറഞ്ഞു.

 

OTHER SECTIONS