ഐപിഎൽ ചരിത്രത്തിലെ ആദ്യ 'മല്ലു ക്യാപ്റ്റൻ'; സഞ്ജു സാംസണ് ആശംസകളുമായി ബിഗ് സ്ക്രീൻ താരങ്ങളും

By സൂരജ് സുരേന്ദ്രൻ .12 04 2021

imran-azhar

 

 

മുംബൈ: ഐപിഎൽ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നത്.

 

ഇന്ന് പഞ്ചാബ് കിങ്സിനെ രാജസ്ഥാൻ റോയൽസ് നേരിടുമ്പോൾ മുന്നിൽ നിന്ന് പട നയിക്കുന്നത് നമ്മുടെ സ്വന്തം മല്ലു ക്യാപ്റ്റൻ സഞ്ജു സാംസൺ.

 

മലയാളിക്ക് അഭിമാനിക്കാൻ മറ്റെന്ത് വേണം. കേരള ടീമിനെ സഞ്ജു നയിച്ചിട്ടുണ്ടെങ്കിലും, ഐപിഎല്ലിൽ ഇതാദ്യമായാണ് സഞ്ജു നായകനാകുന്നത്.

 

No photo description available.

 

മുൻനിര മലയാള സിനിമ താരങ്ങളും സഞ്ജുവിന് ആശംസകളുമായി രംഗത്തെത്തി. മോഹൻലാൽ, ടോവിനോ തോമസ്, പൃഥ്വിരാജ്, ഗിന്നസ് പക്രു അടക്കമുള്ള താരങ്ങൾ രാജസ്ഥാന്റെ യുവ നായകന് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു. രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സി പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ ആശംസ അറിയിച്ചത്. 

 

No photo description available.

 

സച്ചിൻ ടെണ്ടുൽക്കരിന്റെ ഹോം ഗ്രൗണ്ടായ മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

OTHER SECTIONS