സഞ്ജുവിനെ വീണ്ടും ടോസ് തുണച്ചു, ബൗളിംഗ്

By Sooraj Surendran.15 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തിരഞ്ഞെടുത്തു.

 

പരിക്കേറ്റ ബെന്‍ സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലറും ശ്രേയസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്കട്ടും രാജസ്ഥാൻ ടീമിൽ ഇടം നേടി.

 

അതേസമയം അമിത് മിശ്രയ്ക്ക് പകരം അരങ്ങേറ്റതാരം ലളിത് യാദവും ഷിംറോണ്‍ ഹെറ്റ്‌മെയറിന് പകരം കഗിസോ റബാദയും ഡൽഹി ടീമിൽ ഇടംനേടി.

 

ആദ്യ മത്സരത്തില്‍ രാജസ്ഥാൻ പഞ്ചാബ് കിങ്‌സിനോട് നാലുറണ്‍സിന്റെ തോല്‍വി വഴങ്ങിയെങ്കിലും സഞ്ജുവിന്റെ അവിശ്വസനീയ സെഞ്ചുറിയുടെ പിൻബലത്തിലാണ് രാജസ്ഥാൻ കളത്തിലിറങ്ങുന്നത്.

 

22 തവണ ഇരുടീമുകളും ഐ.പി.എല്ലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹിയും രാജസ്ഥാനും 11 മത്സരങ്ങളില്‍ വീതം വിജയിച്ചു.

 

OTHER SECTIONS