By priya.11 08 2022
ഹെല്‍സിങ്കി: ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ടിനെ പരാജയപ്പെടുത്തി സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി.യൂറോപ്പ ലീഗ് ജേതാക്കളായ ജര്‍മന്‍ ക്ലബ്ബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കിരീടം അണിഞ്ഞത്.
റയല്‍ മാഡ്രിഡിനായി 37-ാം മിനിറ്റില്‍ ഡേവിഡ് അലാബയും 65-ാം മിനിറ്റില്‍ കരീം ബെന്‍സേമയും ഗോളുകള്‍ നേടി.റയലിന്റെ അഞ്ചാം സൂപ്പര്‍ കപ്പ് കിരീടമാണിത്.ഈ മത്സരത്തിന് ഓഫ്സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്ബോളില്‍ ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഐന്‍ട്രാക്റ്റ് പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ കളിയുടെ രണ്ടാം പകുതിയില്‍ റയല്‍ ആധിപത്യം നേടുകയായിരുന്നു.ഇതോടെ നാല് തവണ ചാംപ്യന്‍സ് ലീഗ് കപ്പ് ഉയര്‍ത്തുന്ന കോച്ചായി റയല്‍ മഡ്രിഡിന്റെ കാര്‍ലോ ആന്‍സെലോട്ടി മാറി.