24 വര്‍ഷത്തെ ഐതിഹാസിക കരിയറിന് വിരാമം; റോജര്‍ പടിയിറങ്ങി, പൊട്ടിക്കരഞ്ഞ് നദാല്‍

By priya.24 09 2022

imran-azhar

 

ലണ്ടന്‍: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചു. റാഫേല്‍ നദാലിനൊപ്പം മത്സരത്തിനിറങ്ങിയ ലേവര്‍ കപ്പില്‍ തോല്‍വിയോടെയാണ് താരം മടങ്ങിയത്. ഇതോടെ ഫെഡററുടെ 24 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിന് വിരാമമായി.

 

ഓസ്‌ട്രേലിയന്‍ ടെന്നിസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ലേവര്‍ കപ്പില്‍ സുഹൃത്തും ദീര്‍ഘകാലത്തെ എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായി റോജര്‍ ഫെഡററിന് അവസാന മത്സരമായിരുന്നു ഇത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ തിയാഫോ-ജാക്‌സോക് സഖ്യത്തിന് മുന്നില്‍ ഇരുവരും പരാജയപ്പെട്ടു.


വിങ്ങലടക്കാന്‍ കഴിയാത്ത അനേകായിരം ആരാധകരാണ് ഈ നിമിഷത്തിന് സാക്ഷികളായത്. മത്സര ശേഷം നദാല്‍ പൊട്ടിക്കരഞ്ഞു. 20 ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടവുമായാണ്  41കാരന്‍ കളിക്കളത്തില്‍ നിന്ന് മടങ്ങുന്നത്. 

 

കഴിഞ്ഞ ഒന്നര വര്‍ഷമായി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു റോജര്‍ ഫെഡറര്‍. ഗ്രാന്‍സ്ലാം കളിച്ച് കളി മതിയാക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ പരിക്ക് വില്ലനായി. അങ്ങനെയാണ് ഫെഡറര്‍ ലേവര്‍ കപ്പ് തന്റെ അവസാന വേദിയാക്കിയത്.

 

 

OTHER SECTIONS