ഒരു വര്‍ഷത്തെ വിശ്രമം വേണം; ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

By Web Desk.06 06 2021

imran-azhar

 

പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വര്‍ഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിന്‍വാങ്ങുന്നതെന്ന് ഫെഡറര്‍ ട്വീറ്റ് ചെയ്തു.

 

നാലാം റൗണ്ടില്‍ ഒമ്പതാം സീഡ് മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്.

 

മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്‌ഫെയ്‌ക്കെതിരായ മൂന്നു മണിക്കൂറും 35 മിനിറ്റും നീണ്ടു നിന്ന മത്സരത്തിന് ശേഷം പിന്മാറുന്ന കാര്യം ഫെഡറര്‍ സൂചിപ്പിച്ചിരുന്നു. വലത് കാല്‍മുട്ടിന് രണ്ടു ശസ്ത്രക്രിയക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്.

 

 

 

OTHER SECTIONS