വിംബിള്‍ഡണിന് താരത്തിളക്കം; സെറീന തിരിച്ചെത്തുന്നു

By Web Desk.15 06 2022

imran-azhar

 


സെറീന വില്യംസ് ഇത്തവണ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ തിരിച്ചു വരവ് നടത്തുന്നു. ആള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബിനു ഇതൊരു ആശ്വാസ വാര്‍ത്തയാണ്.

 

റഷ്യന്‍ ബെലാരൂഷ്യന്‍ കളിക്കാരെ ബാന്‍ ചെയ്തതും, എടിപി റാങ്കിങ് എടുത്തു കളഞ്ഞതും, പരിക്ക് കാരണം നദാല്‍, ഫെഡറര്‍ തുടങ്ങിയവരുടെ അഭാവവും ടൂര്‍ണമെന്റിന്റെ പ്രഭ കെടുത്തിയിരുന്നു. പുതിയ വാര്‍ത്ത വിംബിള്‍ഡിന് നല്‍കുന്ന താരത്തിളക്കം വലുതാണ്.

 

23 ഗ്രാന്‍ഡ്സ്ലാം നേടി ടെന്നീസ് റാണിയായി വാഴുന്ന സെറീനസ് കഴിഞ്ഞ കൊല്ലം വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ പരിക്കേറ്റ് കണ്ണീരോടെ കോര്‍ട്ടിനോട് വിട പറഞ്ഞതിന് ശേഷം ആദ്യമായാണ് കളിക്കളത്തിലേക്കു തിരികെ വരുന്നത്.

 

2018ലും, 2019ലും ഇംഗ്ലണ്ടില്‍ ഫൈനല്‍സ് വരെ എത്തിയ സെറീന വില്യംസ് 2016ലാണ് ഇവിടെ അവസാനമായി കപ്പ് ഉയര്‍ത്തിയത്. വിംബിള്‍ഡണ് മുന്‍പുള്ള ഈസ്റ്റ്‌ബോണ്‍ ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്റില്‍ കളിച്ചു തയ്യാറെടുക്കാനാണ് ടീം വില്യംസിന്റെ പദ്ധതി.

 

 

 

OTHER SECTIONS