അത് പറയാൻ ശ്രീശാന്തിനെന്തവകാശം: ഷാഹിദ കമൽ

By Aswany mohan k.07 05 2021

imran-azhar

 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക സഹായം ആദ്യം നൽകേണ്ടത് ചുറ്റുമുള്ളവർക്കാണെന്ന ശ്രീശാന്തിന്റെ കുറിപ്പിനെതിരെ സിപിഐഎം നേതാവ് ഷാഹിദ കമൽ.

 

'പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സഹായ ഫണ്ടിലേക്ക് പണം നൽകുന്നതിന് മുൻപ് നിങ്ങളുടെ ചുറ്റുപാടും ശ്രദ്ധിക്കുക.

 

നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ അടുത്തുള്ള ആർക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്നു അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക.

 

കാരണം അവരിലേക്കെത്താനുള്ള എളുപ്പമാർഗം നിങ്ങളാണ് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല'ഇങ്ങനെ ആയിരുന്നു ശ്രീശാന്ത് എഴുതിയിരുന്നത്. ഇതിനു മറുപിടി എന്നരീതിയിലാണ് ഷാഹിദയുടെ ഫേസ്ബുക് പോസ്റ്റ്.

 

കടുത്ത ആരാധകനായ പന്ത്രണ്ടു വയസ്സുകാരനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്നശ്രീശാന്താണ് ഇപ്പോൾ ചുറ്റും നോക്കാൻ പറയുന്നത് എന്ന് തുടങ്ങുന്നു ഷാഹിദയുടെ കുറിപ്പ്.

 

 

 

 

OTHER SECTIONS