ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

By Sooraj Surendran.03 05 2021

imran-azhar

 

 

കൊളംബോ: ശ്രീലങ്കൻ പേസ് ബൗളറും, ഓൾ റൗണ്ടറുമായ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

 

തിങ്കളാഴ്ചയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്കായി ആറു ടെസ്റ്റുകളും 166 ഏകദിനങ്ങളും 84 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

 

ഏകദിനത്തില്‍ 2338 റണ്‍സും 175 വിക്കറ്റും നേടിയ താരം ട്വന്റി 20-യില്‍ 1204 റണ്‍സും 51 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

2014-ല്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു.

 

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്ന് കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

OTHER SECTIONS