കോവിഡ് ഭീഷണിയിൽ ഐപിഎൽ; രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും രോഗം, ചെന്നൈ പരിശീലനം റദ്ദാക്കി

By Sooraj Surendran.03 05 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് ഭീഷണിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ. താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 

ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലനം റദ്ദാക്കി. കോവിഡ് സ്ഥീരീകരിച്ചവരെ സ്‌ക്വാഡിലെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.

 

തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

 

രാജ്യത്ത് കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ ഐപിഎൽ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

 

ഇതിനിടെയാണ് താരങ്ങൾക്കും ജീവനക്കാർക്കും ഉൾപ്പെടെ രോഗം സ്ഥിരീകരിക്കുന്നത്.

 

രാജ്യത്ത് യാത്ര വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിരവധി വിദേശ താരങ്ങളാണ് കുടുങ്ങിയിരിക്കുന്നത്.

 

അതേസമയം ഭാര്യയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ആര്‍. അശ്വിനും അമ്പയര്‍ നിതിന്‍ മേനോനും പിന്‍വാങ്ങിയിരിക്കുകയാണ്.

 

OTHER SECTIONS