യുവ ടേബിള്‍ ടെന്നിസ് താരം വിശ്വ ദീനദയാലന്‍ വാഹനാപകടത്തില്‍ മരിച്ചു

By RK.18 04 2022

imran-azhar

 

ന്യൂഡല്‍ഹി: തമിഴ്നാട് സ്വദേശി 18കാരനായ ടേബിള്‍ ടെന്നീസ് താരം വിശ്വ ദീനദയാലന്‍ വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) അറിയിച്ചു.

 

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന 83-ാമത് സീനിയര്‍ ദേശീയ അന്തര്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനായി മൂന്ന് ടീമംഗങ്ങള്‍ക്കൊപ്പം ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് പോകുകയായിരുന്നു വിശ്വ.

 

രമേഷ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നജി ശ്രീനിവാസന്‍, കിഷോര്‍ കുമാര്‍ എന്നി താരങ്ങള്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും അവര്‍ അപകപട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

 

നിരവധി ദേശീയ റാങ്കിംഗ് കിരീടങ്ങളും അന്താരാഷ്ട്ര മെഡലുകളുമുള്ള കളിക്കാരനാണ് വിശ്വ. ഏപ്രില്‍ 27 മുതല്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ നടക്കുന്ന ഡബ്ല്യുടിടി യൂത്ത് മത്സരാര്‍ത്ഥിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇരിക്കുകയായിരുന്നു.

 

 

OTHER SECTIONS