ജപ്പാനില്‍ ഉടനീളം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ടോക്യോ ഒളിമ്പിക്‌സ് റദ്ദാക്കുമോ?

By സൂരജ് സുരേന്ദ്രൻ .15 04 2021

imran-azhar

 

 

ടോക്യോ: രാജ്യത്ത് വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെക്കാനാകുമോയെന്ന് ആശങ്ക.

 

ഒളിമ്പിക്‌സിന് 100 ദിവസത്തിന് താഴെ മാത്രമുള്ളപ്പോഴാണ് വീണ്ടും ഇത്തരത്തിൽ ആശങ്ക ഉയരുന്നത്.

 

2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് ഒളിമ്പിക്‌സ് മാറ്റിവച്ചിരുന്നു. അതേസമയം "രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പ്രസ്താവനയിൽ" പറഞ്ഞു.

 

ജപ്പാനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

 

ഒസാക്കയില്‍ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

OTHER SECTIONS