റയൽ മാഡ്രിഡിൻ്റെ ജർമൻ മധ്യനിര താരം ടോണി ക്രൂസിനു കോവിഡ്

By Sooraj Surendran.19 05 2021

imran-azhar

 

 

റയൽ മാഡ്രിഡിൻ്റെ ജർമൻ മധ്യനിര താരം ടോണി ക്രൂസിനു കോവിഡ് സ്ഥിരീകരിച്ചു. "ടോണി ക്രൂസ് കൊവിഡ് ബാധിതനായ കാര്യം റയൽ മാഡ്രിഡ് അറിയിക്കുന്നു.വെള്ളിയാഴ്ച മുതൽ ക്രൂസ് ഐസൊലേഷനിലാണ്" റയൽ മാഡ്രിഡ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും മുന്നിട്ട് നിൽക്കുകയാണ്.

 

റയലിൻ്റെ അവസാന ലീഗ് മത്സരത്തിൽ ക്രൂസിനു കളിക്കാനാവില്ല. അതേസമയം റയലിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

 

അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ട് റയൽ വിജയിച്ചാൽ 81 പോയിൻ്റുള്ള റയൽ 84 പോയിൻ്റോടെ കിരീടം സ്വന്തമാക്കാം.

 

OTHER SECTIONS