യൂറോ കപ്പ്: ഉദ്‌ഘാടന മത്സരത്തിൽ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് ഇറ്റലി

By Sooraj Surendran.12 06 2021

imran-azhar

 

 

റോം: യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വരവറിയിച്ച് ഇറ്റലി. എതിരാളിയായ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറ്റലി തകർത്തത്. ശാന്തരായി തുടങ്ങിയ ഇറ്റലി ആദ്യ പകുതിക്ക് ശേഷം കത്തി കയറുകയായിരുന്നു.

 

മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളുമായി ഇറ്റലി കളംനിറഞ്ഞു. 53-ാം മിനിറ്റിൽ ബെറാര്‍ഡിയുടെ ക്രോസ് തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി സെല്ഫ് ഗോളിൽ കലാശിക്കുകയായിരുന്നു.

 

66-ാം മിനിറ്റില്‍ സ്പിനാസോളയുടെ ഷോട്ട് റീബൗണ്ട് ചെയ്തതോടെ ഇമ്മൊബിലെ വലയിലെത്തിച്ചു.

 

79-ാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സിനെയാണ് ഇറ്റലിക്കായി ഗോൾ നേടിയത്. തുർക്കിക്ക് പല തവണ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ മുന്നേറ്റ താരങ്ങൾക്ക് സാധിച്ചില്ല.

 

ബുറാക് യില്‍മസിന് പന്ത് എത്തിക്കുന്നതിൽ തുർക്കി മധ്യനിര അമ്പേ പരാജയപ്പെട്ടു. ഇതോടെ തുർക്കിയുടെ തോൽവിയും കുറിക്കപ്പെട്ടു.

 

OTHER SECTIONS