യുവേഫ നേഷന്‍സ് ലീഗ്: നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് പുറത്ത്

By Web Desk.14 06 2022

imran-azhar

 


പാരിസ്: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് അവസാന നാലിലെത്താതെ പുറത്ത്. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഇതോടെ ലീഗ് എയില്‍ ഗ്രൂപ്പ് ഒന്നില്‍ ഫ്രാന്‍സ് അവസാന സ്ഥാനക്കാരായി.

 

നാലു കളികളില്‍ നിന്ന് രണ്ട് സമനിലയും രണ്ട് തോല്‍വിയുമടക്കം രണ്ട് പോയിന്റ് മാത്രമാണ് നിലവിലെ ജേതാക്കള്‍ക്കുള്ളത്. ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഫ്രാന്‍സിന് മുന്നേറ്റം അസാധ്യമാണ്.

 

ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് 2-1ന് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില (11) വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തില്‍ ഓസ്ട്രിയയും ഫ്രാന്‍സിനെ സമനിലയില്‍ (11) തളച്ചു.

 

ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലൂക്ക മോഡ്രിച്ചിന്റെ പെനാല്‍റ്റി ഗോളിലാണ് ക്രൊയേഷ്യ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്.

 

 

 

OTHER SECTIONS