യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; മികച്ച വനിതാ താരം അലക്‌സിയ പുറ്റിയസ്

By Priya.26 08 2022

imran-azhar

 

സൂറിച്ച്: യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമ സ്വന്തമാക്കി. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ റയലിനെ വിജയങ്ങളിലെത്തിച്ചതാണ് ബെന്‍സേമയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച വനിതാ താരമായത് ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റിയസാണ്.

 

കഴിഞ്ഞ സീസണില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗിന്റെ ഉന്നതിയിലെത്തിച്ചത് ബെന്‍സേമയുടെ ബൂട്ടുകളാണ്.ഫ്രഞ്ച് താരം 15 തവണ എതിരാളികളുടെ വലകുലുക്കിയിരുന്നു.പതിനാലാം ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയലിന്റെ ഷെല്‍ഫിലെത്തിച്ച ബെന്‍സേമ ടീമിനെ സൂപ്പര്‍കപ്പില്‍ ജേതാക്കളാക്കുന്നതിലും നിര്‍ണായകമായി. സഹതാരവും ഗോള്‍കീപ്പറുമായ കോത്വ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിന്‍ എന്നിവരെ മറികടന്നാണ് ബെന്‍സേമ ഈ നേട്ടം സ്വന്തമാക്കിയത്.


ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റിയസ് ആണ് മികച്ച വനിതാ താരം. ഇതോടെ തുടര്‍ച്ചയായി രണ്ട് തവണ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി അലക്‌സി മാറി. മികച്ച പരിശീലകനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടി സ്വന്തമാക്കി. സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള, ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പ് എന്നിവരെയാണ് ആഞ്ചലോട്ടി മറികടന്നത്.

 

OTHER SECTIONS