യുഎസ് ഓപ്പണ്‍; ബെന്‍ ഷെല്‍ട്ടനെ തകര്‍ത്ത് നൊവാക്ക് ജോക്കോവിച്ച് ഫൈനലില്‍

By priya.09 09 2023

imran-azhar

 

യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടനെ തകര്‍ത്ത് ആണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്.

 

6-3, 6-2, 7-6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ജോക്കോവിച്ചിന്റെ കരിയറിലെ 10ആം യുഎസ് ഓപ്പണ്‍ ഫൈനലും ഈ വര്‍ഷത്തെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനലുമാണ് ഇത്.


ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച് വിംബിള്‍ഡണില്‍ റണ്ണര്‍ അപ്പായി.

 

 

 

OTHER SECTIONS