വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

By web desk.15 04 2021

imran-azhar

 

ചെന്നൈ: ചെസ് താരം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് കെ. വിശ്വനാഥന്‍ (92) അന്തരിച്ചു.

 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായിരുന്നു.

 

വിശ്വനാഥന്‍ ആനന്ദിന്റെ ഭാര്യ അരുണ ആനന്ദാണ് മരണ വിവരം അറിയിച്ചത്.

 

ആനന്ദിന് കരിയറില്‍ മികച്ച പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് പിതാവായിരുന്നുവെന്ന് അരുണ ആനന്ദ് പറഞ്ഞു.

 

 

 

OTHER SECTIONS