ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസീലൻഡിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു

By Sooraj Surendran.19 06 2021

imran-azhar

 

 

സതാംപ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു.

 

14 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മ 21, ശുഭ്മാൻ ഗിൽ 19 എന്നിവരാണ് ക്രീസിൽ.

 

മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.

 

എന്നാൽ ഒരു ദിവസം റിസർവ് ഡേ ഉള്ളതിനാൽ ആദ്യ ദിവസം നഷ്ടപ്പെട്ട കളി അന്ന് നടക്കും.

 

അതേസമയം ഇന്നും മഴപെയ്യാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

OTHER SECTIONS