സമരം 23 ദിവസം പിന്നിട്ടു; സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തിതാരങ്ങള്‍

By Lekshmi.16 05 2023

imran-azhar

 

ഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ ദില്ലിയില്‍ സമരം നടത്തുന്നത്. ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തില്‍ അന്വേഷിച്ച മേല്‍നോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

 

മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ ബ്രിജ് ഭൂഷനെ ന്യായീകരിച്ച സമിതി അംഗങ്ങള്‍ സംസാരിച്ചു. ബ്രിജ് ഭൂഷന്‍ പിതൃസ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങള്‍ താരങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്ന് സമിതി പറഞ്ഞു എന്നും താരങ്ങള്‍ ആരോപിച്ചു.

 


പരാതിക്കാര്‍ സമിതിക്ക് മുന്നില്‍ മൊഴി നല്‍കുമ്പോള്‍ പുരുഷന്മാരായ അംഗങ്ങള്‍ പുറത്തു നില്‍ക്കണം എന്ന ആവശ്യവും സമിതി അംഗീകരിച്ചില്ല. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാതിക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

 

OTHER SECTIONS