വൃദ്ധിമാന്‍ സാഹ വീണ്ടും കോവിഡ് പോസറ്റീവ്, ഐസൊലേഷനില്‍

By Sooraj Surendran.14 05 2021

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ വീണ്ടും കോവിഡ് പോസറ്റീവ്. നിലവില്‍ ഡല്‍ഹിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് സാഹ.

 

രണ്ടാം തവണയും പോസറ്റീവായ സ്ഥിതിക്ക് ഇനി നെഗറ്റീവ് ഫലം വന്ന് ക്വാറന്റീൻ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷമേ താരത്തിന് പുറത്തിറങ്ങാനാകൂ. ഐപിഎൽ മത്സരങ്ങൾക്കിടയിലാണ് സാഹ കോവിഡ് പോസിറ്റീവ് ആകുന്നത്.

 

ക്വാറന്റീനിൽ കഴിഞ്ഞ സാഹ തുടർന്ന് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആവുകയും, രണ്ടാം പരിശോധനയിൽ വീണ്ടും പോസിറ്റീവ് ആകുകയുമായിരുന്നു.

 

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു.

 

കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു.

 

എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു.

 

OTHER SECTIONS