സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ രാഹുല്‍ ഇന്ത്യയെ നയിക്കും

By priya.12 08 2022

imran-azhar

 

ന്യൂഡല്‍ഹി: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കെ.എല്‍.രാഹുല്‍ എത്തും. പരുക്കു ഭേദമായി കായികക്ഷമത വീണ്ടെടുത്തതോടെയാണ് രാഹുലിനെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും രാഹുല്‍ ഉള്‍പ്പെട്ടിരുന്നു.

 

'ബിസിസിഐ മെഡിക്കല്‍ ടീം കെ.എല്‍.രാഹുലിനെ പരിശോധിച്ചു. സിംബാബ്വെയില്‍ നടക്കാനിരിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയില്‍ കളിക്കാന്‍ അനുമതി നല്‍കി. ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.' വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

നേരത്തെ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ ക്യാപ്റ്റനായിരുന്നത് ശിഖര്‍ ധവാനായിരുന്നു. എന്നാല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ ധവാന്‍ വൈസ് ക്യാപ്റ്റനാകും. ടീമിംഗങ്ങള്‍ ആകെ 16 ആയി. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്വെയ്‌ക്കെതിരായ ഏകദിന മത്സരങ്ങള്‍.

ഇന്ത്യന്‍ ടീം:

കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

 

 

OTHER SECTIONS