TECHNOLOGY

ഉപഭോക്താക്കള്‍ക്ക് വി ആപ്പിലൂടെ കോവിഡ് 19 വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താം

UPDATED2 weeks ago

കൊച്ചി: ഉപഭോക്താക്കള്‍ക്ക് കോവിഡ് 19 വാക്സിനേഷനുള്ള സ്ലോട്ടുകള്‍ കണ്ടെത്താന്‍ വി ആപ്ലിക്കേഷനിലൂടെ അവസരമൊരുക്കി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്. കോവിന്‍ ആപ്പിലെ സ്ലോട്ട് ഫൈന്‍ഡര്‍ വി ആപ്പുമായി സംയോജിപ്പിച്ചാണ്, ഉപഭോക്താക്കളുടെ വാക്സിനേഷന്‍ അപ്പോയിന്‍മെന്റ് ഷെഡ്യൂള്‍ ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നത്. ലഭ്യമായ വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താനും, വി ആപ്പിലൂടെ തന്നെ നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍ സെറ്റുചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ചുരുക്കത്തില്‍, ഫോണ്‍ വഴി തന്നെ വി ഉപഭോക്താക്കള്‍ക്ക് വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം.

#IndiaFightsCorona ട്വിറ്ററിൽ: വൈദ്യസഹായം തേടുന്നതിനോ നൽകുന്നതിനോ ഉള്ള ട്വീറ്റുകളുടെ എണ്ണത്തിൽ 1958% വർദ്ധന

UPDATED3 weeks ago

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽക്കേ, ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ആധികാരിക വിവരങ്ങൾ പങ്കുവയ്ക്കുന്നതിലും ട്വിറ്റർ നിർണ്ണായക പങ്കാണ് വഹിച്ചത്. പ്രത്യേകിച്ചും ഈ കഴിഞ്ഞ വർഷത്തിൽ, ആളുകൾ ട്വിറ്റർ ഉപയോഗിച്ച രീതി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട് . ഇന്ത്യയിൽ കോവിഡ്-19 ന്റെ രണ്ടാം തരംഗം ആരംഭിച്ചതോടെ, ജനങ്ങൾക്ക് ജീവൻ സുരക്ഷാ മാർഗ്ഗങ്ങൾ , മരുന്നുകൾ, ഭക്ഷണം ആവശ്യകത വർദ്ധിക്കുകയും കൃത്യസമയത്ത് സുരക്ഷിതമായ സഹായം വാഗ്ദാനം ചെയ്ത് ട്വിറ്റർ ഒരു മികച്ച ഹെൽപ് ലൈനായി പ്രവർത്തിക്കുകയും ചെയ്തു .തികച്ചും അവിശ്വസനീയമാം വിധമായിരുന്നു പരസ്പരം പിന്തുണയ്ക്കുന്നതിനായുള്ള ജനങ്ങളുടെ പ്രവർത്തനം.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി

UPDATED4 weeks ago

കൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ വി. ആപ്പിള്‍, സാംസങ് മൊബൈല്‍ഫോണുകളുടെ വിവിധ മോഡലുകള്‍, ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്. കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും.

ലോക്ഡൗണിനു ശേഷം ജോലിക്ക് തിരികെ എത്തുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 75 രൂപയുടെ വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങളുമായി വി

UPDATED4 weeks ago

കൊച്ചി: സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് നീക്കങ്ങള്‍ ആരംഭിച്ചതോടെ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളി സമൂഹം തങ്ങളുടെ നാടുകളില്‍ നിന്നു തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള മടക്ക യാത്രയും ആരംഭിച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കളില്‍ ഒരു വിഭാഗത്തിന് നിരവധി കാരണങ്ങളാല്‍ റീചാര്‍ജ് ചെയ്യുക അസാധ്യമായിരുന്നു. ഇങ്ങനെയുളള താഴ്ന്ന വരുമാന വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളെ വീണ്ടും കണക്ട് ചെയ്യുന്നതിനായി ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി, 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയും ലഭ്യമാക്കും. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.

ബിസിനസ് ഉപഭോക്താക്കള്‍ക്കായി നിയന്ത്രിത വോയ്സ് സേവനം അവതരിപ്പിച്ച് വി

UPDATEDa month ago

കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) എന്റര്‍പ്രൈസ് വിഭാഗമായ വി ബിസിനസ്, രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണമായും നിയന്ത്രിത വോയ്‌സ് സേവനം അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിയന്ത്രിത എസ്‌ഐപി സേവനം നല്‍കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി വോഡഫോണ്‍ ഐഡിയ മാറി. മിക്ക വ്യവസായങ്ങളുടെയും ഒരു പ്രധാന ബിസിനസ് റിസോഴ്‌സാണ് വോയ്‌സ് കോളുകള്‍. ഒട്ടുമിക്ക ഇന്ത്യന്‍ ബിപിഒകള്‍/കെപിഒകള്‍, ബിഎഫ്എസ്‌ഐ, ഐടി/ഐടിഇഎസ്, ടെലിമാര്‍ക്കറ്റേഴ്‌സ്, മുല്യവര്‍ധിത സേവന ദാതാക്കള്‍, കോണ്‍ഫറന്‍സ് സേവന ദാതാക്കള്‍, സമാന മേഖലകള്‍ തുടങ്ങിയവയെല്ലാം നിലവില്‍ ഒന്നിലധികം ഉടമകളില്‍ നിന്നുള്ള പരമ്പരാഗത ടിഡിഎം അടിസ്ഥാനമാക്കിയുള്ള പിആര്‍ഐ കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്.

Show More