മികച്ച സ്റ്റൈലും കരുത്തും പെര്‍ഫോമന്‍സും; ഐഫോണ്‍ 13 പുറത്തിറക്കി; അഞ്ചു നിറങ്ങളില്‍ വിപണിയില്‍ എത്തും

By RK.14 09 2021

imran-azhar

 


പുതുതലമുറ ഐഫോണ്‍ 13 പുറത്തിറങ്ങി. മികച്ച സ്‌റ്റൈലും കരുത്തുറ്റ പെര്‍ഫോമന്‍സുമായാണ് എത്തുന്നത്. സെറാമിക് ഷീല്‍ഡ് ഫ്രണ്ട്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോണ്‍ വിപണിയിലെത്തുക.

 

ഡയഗണല്‍ ഷെയ്പ്പിലുള്ള ട്വിന്‍ റിയര്‍ ക്യാമറയുള്ള ഐഫോണ്‍ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ റെസിസ്റ്റ് ഫോണാകും. ഐഫോണ്‍ 13 റീസൈക്കിള്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

 

പുതിയ ഫീച്ചറുകളുമായി ആപ്പിള്‍ വാച്ച് പുറത്തിറക്കി. സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചറുകള്‍ ഉണ്ട്. ആപ്പിള്‍ വാച്ചിനെ അടുത്ത തലമുറയെന്നാണ് കമ്പനി പറയുന്നത്.

 

വാച്ച് ഒഎസ് 8 ലാണ് പുതിയ വാച്ച്. പഴയ വാച്ചിനെക്കാള്‍ സ്‌കീനിന് വലുപ്പം കൂടുതലുണ്ട്. ആപ്പിള്‍ സീരിസ് 6നെക്കാള്‍ 20 ശതമാനം അധികം റെറ്റിന ഡിസ്‌പ്ലെ. ബോര്‍ഡറുകള്‍ 40 ശതമാനം മെലിഞ്ഞതും ബട്ടനുകള്‍ വലുപ്പം കൂടിയതുമാണ്. ടൈപ്പ് ചെയ്യാന്‍ പാകത്തിലുള്ള ഫുള്‍ കീബോഡ് മറ്റൊരു പ്രത്യേകതയാണ്.

 

ആപ്പിള്‍ ഇവന്റില്‍ ആദ്യം അവതരിപ്പിച്ചത് പുതിയ ഐപാഡാണ്. എ13 ബയോണിക്ക് പ്രോസസര്‍, മുന്‍ പതിപ്പിനേക്കാള്‍ 20 ശതമാനം അധികം പെര്‍ഫോമന്‍സ്, 12 മെഗാ പിക്‌സെല്‍ അള്‍ട്ര വൈഡ് മുന്‍ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. പുതിയ ക്രോം ബുക്കിനെക്കാള്‍ 3 മടങ്ങ് വേഗമുണ്ട് പുതിയ ഐപാഡിന്.

 

പുതിയ ഐപാഡില്‍ ഐപാഡ്ഒസ് 15, സെന്റര്‍ സ്റ്റേജ്, ട്രൂ ടോണ്‍ എന്നിവ മറ്റു ഫീച്ചറുകളാണ്. ഇതിന്റെ വില 329 ഡോളറിലാണ് തുടങ്ങുന്നത്.

 

ഒരു പുതിയ ഐപാഡ് മിനിയും വരുന്നുണ്ട്. ഇതിന് 8.3 ഇഞ്ച് സ്‌ക്രീനും ഫീച്ചര്‍ ടച്ച് ഐഡിയും ഉണ്ടായിരിക്കും. പുതിയ ഐപാഡ് മിനി 5 ജിയില്‍ വരും. കൂടാതെ ഐപാഡ് എയര്‍ പോലെ ഒരു യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഫീച്ചര്‍ ചെയ്യും. 12 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറയില്‍ 4 കെ റെക്കോര്‍ഡിങ് സൗകര്യം.

 

12 മെഗാപിക്‌സെല്‍ അള്‍ട്രാ വൈഡ് ക്യാമറ, മുന്‍ ക്യാമറ സെന്റര്‍ സറ്റേജ് ഫീച്ചര്‍ സഹിതമാണ് വരുന്നത്. കൂടുതല്‍ വേഗത്തില്‍ ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഐപാഡ് എയറിനു സമാനമായ യുഎസ്ബി സിപോര്‍ട്ട് ഉണ്ടായിരിക്കും. പുതിയ നിറങ്ങളില്‍ ലഭിക്കുന്ന ഐപാഡ് മിനിയുടെ വില. 499 ഡോളര്‍ രൂപയാണ്. വൈഫൈ സെല്ലുലര്‍ കോണ്‍ഫിഗറേഷനുകളില്‍ ഐപാഡ് മിനി ലഭ്യമാണ്.

 

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കലിഫോര്‍ണിയ സ്ട്രീമിങ് എന്ന പേരില്‍ ഓണ്‍ലൈനിലായിരുന്നു അവതരണം. ആപ്പിള്‍ ടിവി+ നെക്കുറിച്ചുള്ള അപ്ഡേറ്റുകളോടെയാണ് ആപ്പിള്‍ മേധാവി ടിം കുക്ക് പരിപാടി ആരംഭിച്ചത്.

 

 

 

 

 

OTHER SECTIONS