ആപ്പിളുമായി യുദ്ധത്തിന് പോകും: എലോണ്‍ മസ്‌ക്

By Shyma Mohan.29 11 2022

imran-azhar

 


വാഷിംഗ്ടണ്‍: ആപ്പിള്‍ ആപ്പ് സ്റ്റോര്‍ നയങ്ങള്‍ക്കും നികുതി നിയമങ്ങള്‍ക്കും ആപ്പിളിനെതിരെ ആഞ്ഞടിച്ച് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്.

 

എന്തുകൊണ്ടെന്ന് വ്യക്തമാക്കാതെ ആപ്പ് സ്റ്റോറില്‍ നിന്ന് ട്വിറ്റര്‍ കമ്പനി തടഞ്ഞുവെന്ന് ടെസ്‌ല ഉടമ ആരോപിച്ചു. കൂടാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളും ആപ്പിള്‍ നിര്‍ത്തിയതായും കൂട്ടിച്ചേര്‍ത്തു.

 

ആപ്പ് സ്റ്റോര്‍ നിരോധിക്കുമെന്ന് ആപ്പിള്‍ ട്വിറ്ററിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ആപ്പിളുമായി യുദ്ധത്തിന് പോകുമെന്നും എലോണ്‍ മസ്‌ക് പറഞ്ഞു. കണ്ടന്റ് മോഡറേഷന്‍ ആവശ്യങ്ങളില്‍ ആപ്പിള്‍ ട്വിറ്ററില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും മസ്‌ക് പറയുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ഫീസിന്റെ പേരില്‍ യുദ്ധത്തിന് തയ്യാറാണെന്ന് സൂചിപ്പിക്കുന്ന മീമും കോടീശ്വരന്‍ പങ്കുവെച്ചു.

OTHER SECTIONS