By Shyma Mohan.02 02 2023
ബംഗളുരു: വിദ്യാഭ്യാസ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്ന് 15 ശതമാനം ജീവനക്കാരെയാണ് രണ്ട് ദിവസത്തില്‍ പിരിച്ചുവിട്ടത്. ആകെ 1000 പേരെയെങ്കിലും പിരിച്ചു വിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വഴിയും ഗൂഗിള്‍ മീറ്റ് വഴിയുമാണ് പിരിച്ചുവിടല്‍ അറിയിപ്പ് ജീവനക്കാര്‍ക്ക് കിട്ടിയതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 30 ശതമാനം ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണ അതേ വിഭാഗങ്ങളില്‍ നിന്ന് 15 ശതമാനം പേരെക്കൂടി പിരിച്ചു വിടുകയാണ് ബൈജൂസ്. എന്നാല്‍ പിരിച്ചു വിടലിനെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.